വിദ്യാർഥിയെ ആക്രമിച്ച സംഭവം: കെഎസ്‌യു മാർച്ചിൽ സംഘർഷം - കെഎസ്‌യു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിയെ ആക്രമിച്ച കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കെഎസ്‌യു പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പ്രതികളെ സർക്കാരും പൊലീസും സംരക്ഷിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സെക്രട്ടേറിയറ്റിന് മുന്നിൽ പ്രകടനമായെത്തിയ പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോലം കത്തിച്ചു. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് രണ്ടുവട്ടം ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമായി . റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
Last Updated : Jul 14, 2019, 7:00 AM IST