പാലാക്കാര്‍ക്ക് ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി... - മാണി സി കാപ്പന്‍
കോട്ടയം: ഒപ്പം നിന്നതിന് പാലായ്ക്ക് ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദിയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍. പാലായിലേത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൂട്ടായ വിജയം, പ്രതീക്ഷിച്ചത് പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷമാണ്. ബിജെപി യുഡിഎഫിന് വോട്ട് മറിച്ചിട്ടുണ്ടെന്ന് ബോധ്യമായിട്ടുണ്ടെന്നും മാണി സി കാപ്പന്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിനുള്ള അംഗീകാരമാണ് ഈ വിജയം. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ ഫലം കൂടിയാണിത്. 52 കൊല്ലത്തെ രാഷ്ട്രീയ അടിമത്തത്തില്‍ നിന്നും മോചിതയായ പാലാ ഇനി വികസനത്തിന്‍റെ പാതയിലേക്ക് സഞ്ചരിക്കുമെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.