മാവോയിസ്റ്റ് രാഷ്ട്രീയം പ്രസക്തമായ വിഷയം; ഖാലിദ് റഹ്മാൻ
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ ഏത് ചിത്രം പ്രദർശിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ജൂറിയാണെന്ന് ഉണ്ടയുടെ സംവിധായകർ ഖാലിദ് റഹ്മാൻ. ഉണ്ടയടക്കമുള്ള ചിത്രങ്ങൾക്കെതിരെ മേളയിൽ ഒരു വിഭാഗം ഉയർത്തിയ പ്രതിഷേധങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാവോയിസ്റ്റ് രാഷ്ട്രീയം രാജ്യത്തിന് ഭീഷണിയാണെന്നാണ് സർക്കാർ പറയുന്നത്. ഇത് എപ്പോഴും പ്രസക്തമായ വിഷയമാണെന്നും ഖാലിദ് റഹ്മാൻ പറഞ്ഞു.