കാസർകോട് കലക്ടറേറ്റില്‍ വേറിട്ട കേരളപ്പിറവി ആഘോഷം - kerala foundation day news
വേറിട്ട ദൃശ്യാനുഭവമായി കാസർകോട് കലക്ടറേറ്റിലെ കേരളപ്പിറവി ആഘോഷം. 175 കലാകാരികൾ അണിനിരന്ന മെഗാ തിരുവാതിരയോട് കൂടിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. സൈനബ് ബിഎഡ് കോളജ് വിദ്യാർഥികളാണ് മെഗാ തിരുവാതിരയിൽ ചുവട് വെച്ചത്. കേരളിയ വേഷത്തിലെത്തിയ കലക്ടറേറ്റ് ജീവനക്കാരും ആഘോഷ പരിപാടികളിൽ പങ്കാളികളായി. ജില്ലാ കലക്ടർ ഡോ.ഡി.സജിത് ബാബു മുഖ്യാതിഥിയായ ആഘോഷം പി.ആർ.ഡി വകുപ്പ്, സൈനബ് ബിഎഡ് കോളജ്, ലയൺസ് ക്ലബ് എന്നിവരുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്.