മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് മാർച്ച് - വി ശിവൻകുട്ടിയുടെ രാജി
കണ്ണൂർ: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂർ കലക്‌ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. ജില്ല പ്രസിഡൻ്റ് സുദീപ് ജയിംസിൻ്റെ നേതൃത്വത്തിലായിരുന്നു മാർച്ച്. മന്ത്രിയുടെ കോലം കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.