പൗരത്വ ബില്ലില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം: കെ സുരേന്ദ്രൻ
കോട്ടയം: പൗരത്വ ബിൽ കേരളത്തിൽ നടപ്പാക്കില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന ഭരണഘടനാവിരുദ്ധമെന്ന് കെ സുരേന്ദ്രൻ. സത്യപ്രതിജ്ഞാ ലംഘനമാണ് മുഖ്യമന്ത്രി നടത്തിയതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. പൗരത്വ ബിൽ നടപ്പാക്കില്ലന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കലാപമുണ്ടാക്കാൻ കാത്തിരിക്കുന്ന വിധ്വംസക ശക്തികളെ സഹായിക്കുന്നതാണന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. പൗരത്വ നിയമം വർഗീയ പ്രശ്നമല്ലെന്നും ദുഷ്ടലാക്കോടെ ആണ് മുഖ്യമന്ത്രി പൗരത്വ നിയമത്തെ സമീപിക്കുന്നതെന്നും അഭിപ്രായപ്പെട്ട സുരേന്ദ്രൻ ഇന്ത്യൻ മുസ്‌ലിംങ്ങളെ ചോദ്യം ചെയ്യുന്ന ഒരു നടപടിയും നിയമത്തിൽ ഇല്ലെന്നും വ്യക്തമാക്കി.