ജോസഫൈന്‍ തീര്‍പ്പുകല്‍പ്പിച്ച കേസുകളില്‍ പുനരന്വേഷണം വേണം: ബിജെപി - Prameela Devi
കോട്ടയം: എംസി ജോസഫൈന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തിരുന്ന് തീര്‍പ്പുകല്‍പ്പിച്ച കേസുകളില്‍ പുനരന്വേഷണം നടത്തണമെന്ന് മുന്‍ വനിതാ കമ്മിഷന്‍ അംഗവും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ഡോ. ജെ പ്രമീളദേവി. പല കാര്യങ്ങളിലും പക്ഷപാതപരമായി നിലപാടെടുത്തിട്ടുള്ള ജോസഫൈനില്‍ നിന്നും പരാതിക്കാരില്‍ പലര്‍ക്കും നീതി ലഭിച്ചിരിക്കാന്‍ സാധ്യതയില്ല. തനിക്കെതിരെ അതിക്രമമുണ്ടായാല്‍ താന്‍ ആദ്യം പരാതിപ്പെടുക സ്വന്തം പാര്‍ട്ടിയിലായിരിക്കും എന്ന് പ്രസ്താവിച്ച ജോസഫൈന്‍ വനിതാ കമ്മിഷന്‍ എന്ന മഹത്തരമായ സ്ഥാപനത്തിന്‍റെ അന്തസത്തയെ തന്നെ വെല്ലുവിളിക്കുകയാണ് ചെയ്തിട്ടുള്ളത്. വനിതാ കമ്മിഷന്‍ അംഗങ്ങളുടെ കൂട്ടുത്തരവാദിത്തം കണക്കിലെടുത്ത് കമ്മിഷനിലെ മുഴുവന്‍ പേരെയും മാറ്റി നിര്‍ത്തി അലിവും അറിവുമുള്ളവരെ തല്‍സ്ഥാനത്ത് നിയോഗിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും പ്രമീളാദേവി ആവശ്യപ്പെട്ടു.