കേരളം

kerala

ETV Bharat / videos

ഡോക്ടറെ ആൾക്കൂട്ടം മർദ്ദിച്ചു: ഡോക്ടർമാരുടെ പ്രതിഷേധം - സമരം

By

Published : Jun 14, 2019, 3:06 PM IST

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിനു മുന്നിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടത്തി. കൊൽക്കത്തയിൽ കഴിഞ്ഞ ദിവസം 80 വയസുകാരൻ മരിച്ചത് ഡോക്ടറുടെ അനാസ്ഥ മൂലമാണെന്ന് ആരോപിച്ച് ജനക്കൂട്ടം ഡോക്ടറെ ക്രൂരമായി മർദ്ദിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഡോക്ടർമാർക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഐഎംഎ രാജ്യ വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. സെക്രട്ടേറിയേറ്റിനു മുന്നിൽ നടന്ന സത്യാഗ്രഹ സമരത്തിൽ നിരവധി ഡോക്ടർമാർ പങ്കെടുത്തു. സൂചന സമരം മാത്രമാണിതെന്നും അക്രമം തുടർന്നാൽ ആരോഗ്യ മേഖല പൂർണമായും സ്തംഭിപ്പിച്ച് സമരത്തിലേക്കു നീങ്ങുമെന്നും ഡോക്ടർമാർ പറഞ്ഞു. പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ചാണ് ഡോക്ടർമാർ ഇന്ന് ജോലിക്ക് എത്തിയത്‌.

ABOUT THE AUTHOR

...view details