അനുകൂല സർവേ ഫലം കണ്ട് മടിപിടിക്കില്ലെന്ന് കൃഷ്ണകുമാർ
തിരുവനന്തപുരം: സർവേ ഫലം അനുകൂലമാണെങ്കിലും പ്രചാരണത്തിൽ അലസത കാണിക്കില്ലെന്ന് തിരുവനന്തപുരം ബിജെപി സ്ഥാനാർഥിയും നടനുമായ കൃഷ്ണകുമാർ. 51 ശതമാനം എങ്കിലും വോട്ടുറപ്പിക്കാൻ ശക്തമായ പ്രവർത്തനങ്ങൾ നടത്തുമെന്നും രണ്ടു മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം നിഷ്പക്ഷ വോട്ടർമാരെ ബിജെപിക്ക് അനുകൂലമായി ചിന്തിപ്പിക്കാൻ സർവേ സഹായിക്കുമെന്നും കൃഷ്മകുമാർ പറഞ്ഞു. തിരുവനന്തപുരത്തെ സർവേഫലം ഇടതു-വലതു മുന്നണികളെ വോട്ടു മറിക്കാൻ പ്രേരിപ്പിക്കുമെന്ന ആശങ്കയും കൃഷ്ണകുമാർ ഉന്നയിച്ചു. വിവിധ മാധ്യമ സർവേകൾ തിരുവനന്തപുരം മണ്ഡലത്തിൽ കൃഷ്ണകുമാറിന്റെ വിജയം പ്രവചിച്ച പശ്ചാത്തലത്തിൽ ഇടിവി ഭാരതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.