ഉദുമയിൽ വിജയ പ്രതീക്ഷയെന്ന് ബാലകൃഷ്‌ണൻ പെരിയ - ഉദുമ തെരഞ്ഞെടുപ്പ് വാർത്ത
കാസർകോട്: തികഞ്ഞ വിജയ പ്രതീക്ഷയിൽ ഉദുമയില് അങ്കത്തിനിറങ്ങി ബാലകൃഷ്ണൻ പെരിയ. കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ജന്മനാട്ടിൽ നിന്നും ബാലകൃഷ്ണൻ പെരിയ പ്രചാരണം ആരംഭിച്ചു. മാറ്റം ആഗ്രഹിക്കുന്ന ജനതയാണ് ഉദുമയിലുള്ളതെന്നും യുഡിഎഫ് എംഎൽഎയെ ഉദുമ ആഗ്രഹിക്കുണ്ടെന്നും ബാലകൃഷ്ണൻ പറഞ്ഞു. റോഡിനും പാലങ്ങൾക്കും അപ്പുറം ഒരു വികസനവും ഉദുമയിൽ കാലാ കാലങ്ങളായി വന്ന എംഎൽഎമാർ കൊണ്ടുവന്നില്ല. മാറ്റത്തിന് ഉദുമയിൽ വോട്ട് വീഴുമെന്നാണ് പ്രതീക്ഷയെന്നും ബാലകൃഷ്‌ണൻ പറഞ്ഞു.