കനത്ത മഴ: കടൽ ക്ഷോഭം രൂക്ഷം; ആശങ്കയിൽ കേരളം
തിരുവനന്തപുരം: ടൗട്ടേ ചുഴലിക്കാറ്റിനെത്തുടർന്ന് സംസ്ഥാനത്ത് അതിതീവ്രമഴ. സംസ്ഥാനത്തെ വിവിധ തീരമേഖലകളിൽ കടലാക്രമണവും രൂക്ഷം. മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് കേരളത്തിലുടനീളം റിപ്പോർട്ട് ചെയ്യുന്നത്. വിവിധ ജില്ലകളിൽ പ്രളയ സാധ്യതയും നിലനിൽക്കുന്നുണ്ട്.