പുത്തുമലയിൽ തെരച്ചിലിനായി ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ സംവിധാനം - പുത്തുമല
വയനാട്: പുത്തുമലയിൽ സാധ്യമായ എല്ലാ തെരച്ചിൽ മാർഗങ്ങളും ഉപയോഗിച്ച ശേഷം മാത്രമേ തെരച്ചിൽ നിർത്തുകയുള്ളൂ എന്ന് ജില്ലാ ഭരണകൂടം. ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ സംവിധാനം ഉപയോഗപ്പെടുത്തുമെന്നും അധികൃതർ പറഞ്ഞു. സ്വകാര്യ ഏജൻസിയുടെ നായയെ ഉപയോഗിച്ചും തെരച്ചിൽ തുടരും. 17 പേരെയാണ് പുത്തുമലയിൽ നിന്ന് കാണാതായത്. ഇതിൽ പത്തു പേരുടെ മൃതദേഹം കണ്ടെത്തി