ഗാന്ധി ജയന്തി; സംസ്ഥാനത്ത് വിപുലമായ ആഘോഷങ്ങൾ - സംസ്ഥാനത്ത് വിപുലമായ ആഘോഷങ്ങൾ
തിരുവനന്തപുരം: ഗാന്ധി ജയന്തിയോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ ആഘോഷങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ വി .എസ് ശിവകുമാർ എം.എൽ.എ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭാ മന്ദിരത്തിലെ ഗാന്ധിപ്രതിമയിലും പുഷ്പാർച്ചന നടത്തി. ഡെപ്യൂട്ടി സ്പീക്കർ വി .ശശിയും ഗവർണർക്കൊപ്പം ഗാന്ധി പ്രതിമയിൽ പുഷ്പങ്ങൾ അർപ്പിച്ചു.