തലശ്ശേരിയിൽ തീപിടിത്തം: ആളപായമില്ല - മാലിന്യക്കൂമ്പാരം
കണ്ണൂര്‍: തലശ്ശേരി റെയിൽവേ മേൽപാലത്തിനടിയില്‍ തീപിടിത്തം. മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. ആളപായമില്ല. പഴയ ടയറുകൾക്കും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ടുവന്ന് തള്ളിയ മാലിന്യങ്ങളും ഇവിടെ തള്ളിയിരുന്നു. സാമൂഹ്യവിരുദ്ധരാണ് ഇതിന്‍റെ പിന്നിലെന്ന് സംശയിക്കുന്നു. സമീപത്ത് പെട്രോൾ ബങ്ക് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്. പ്രദേശത്ത് മാലിന്യത്തിന് തീയിടുന്നത് പതിവാണ്.