കേരളം

kerala

ETV Bharat / videos

ലഹരിക്കെതിരെ എക്സൈസ് വകുപ്പിന്‍റെ കൂട്ടയോട്ടം - എക്സൈസ് വകുപ്പിന്‍റെ കൂട്ടയോട്ടം

By

Published : Jan 29, 2020, 5:05 PM IST

വയനാട്: ലഹരിക്കെതിരെ എക്സൈസ് വകുപ്പ് കൂട്ടയോട്ടം സംഘടിപ്പിച്ചു. മാനന്തവാടി എക്സൈസ് റെയ്ഞ്ച് ഓഫീസിന്‍റെ നേതൃത്വത്തിൽ 'വിമുക്തി' എന്ന പേരിലാണ് കൂട്ടയോട്ടം നടന്നത്. തരുവണ മുതൽ വെള്ളമുണ്ട എട്ടേനാൽ വരെ നടത്തിയ കൂട്ടയോട്ടത്തിൽ നൂറ്‌ കണക്കിനാളുകൾ പങ്കെടുത്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പൊലീസ്, തരുവണ ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ററി സ്‌കൂൾ, വെള്ളമുണ്ട ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ററി സ്‌കൂൾ, ദ്വാരക ഗുരുകുലം കോളജ് എന്നിവയുടെ സഹകരണത്തോടെയാണ് കൂട്ടയോട്ടം നടന്നത്. തരുവണയിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. തങ്കമണി പരിപാടി ഫ്ലാഗ് ഓഫ് ചെയ്‌തു. എക്സൈസ് റേഞ്ച് ഇൻസ്പെക്‌ടർ ടി. ഷറഫുദ്ദീൻ അധ്യക്ഷനായി.

ABOUT THE AUTHOR

...view details