കേരളം

kerala

ETV Bharat / videos

പി.സി ജോർജിന്‍റെ കോലം കത്തിച്ച് യൂത്ത്‌ കോൺഗ്രസ് - thiruvanathapuram

By

Published : Feb 27, 2021, 7:56 PM IST

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് പിസി ജോർജിന്‍റെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ്. സെക്രട്ടേറിയറ്റ് സമരപ്പന്തലിലെത്തി നിരാഹാരമിരിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പിസി ജോര്‍ജ് ഷാൾ അണിയിച്ചിരുന്നു. അതേ ഷാൾ കോലത്തിൽ അണിയിച്ചാണ് പി സി ജോർജിന്‍റെ കോലം കത്തിച്ചത്. കത്തിയ ചാരം വീട്ടിൽ അയച്ചുകൊടുക്കുമെന്നും യൂത്ത്‌ കോൺഗ്രസ് നേതാക്കൾ പറഞ്ഞു. യുഡിഎഫ് പ്രവേശനത്തിന് വഴിയടഞ്ഞതോടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് പിസി ജോർജ് ഇന്ന് രാവിലെ നടത്തിയത്.

ABOUT THE AUTHOR

...view details