ഐക്യത്തിന് വേണ്ടി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് മോൻസ് ജോസഫ് - Mons Joseph
കോട്ടയം: കേരള കോണ്‍ഗ്രസിന്‍റെ ഐക്യത്തിന് വേണ്ടി സ്ഥാനം ഒഴിയാൻ സന്നദ്ധനെന്ന് പാർട്ടി എക്സിക്യൂട്ടീവ് ചെയര്‍മാന്‍ മോൻസ് ജോസഫ് എം.എല്‍.എ. പാർട്ടിക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ചതിയാളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് പരിഗണിച്ചാണ് പി.ജെ ജോസഫും സി.എഫ് തോമസും ചേര്‍ന്ന് തനിക്ക് ചുമതലകള്‍ നല്‍കിയത്. സ്ഥാന മാനങ്ങൾ പ്രശ്നമല്ല. ഹൈപവർ കമ്മിറ്റി ചേർന്ന് പുനസംഘടന തീരുമാനിക്കും. മുന്‍പും പാര്‍ട്ടിക്ക് വേണ്ടി ഉയര്‍ന്ന സ്ഥാനങ്ങള്‍ താന്‍ വേണ്ടെന്ന് വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.