കേരളം

kerala

ETV Bharat / videos

കൈവശ കർഷകർക്ക് പട്ടയം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ധർണ സംഘടിപ്പിച്ചു - dharna

By

Published : Dec 30, 2019, 6:14 PM IST

പത്തനംതിട്ട: റാന്നി കരികുളം പട്ടികവർഗ കോളനിലെയും അത്തിക്കയം 46 ഏക്കറിലെയും കൈവശ കർഷകർക്ക് പട്ടയം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ധർണ സംഘടിപ്പിച്ചു. ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് താലൂക്ക് ഓഫീസിന് മുന്നിൽ ധർണ നടത്തിയത്. പല തവണ പട്ടയമേളകൾ നിശ്ചയിച്ചെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് നീട്ടിവയ്ക്കുകയാണെന്നാരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്‌തു. ബെന്നി റിങ്കു ചെറിയാൻ, തോമസ് അലക്‌സ്, കെ.പി.തോമസ് തുടങ്ങിയവർ ധർണക്ക് നേതൃത്വം നൽകി.

ABOUT THE AUTHOR

...view details