ലഹരിക്കെതിരെ 90 ദിന തീവ്രയജ്ഞ പരിപാടി; സൈക്ലോത്തോണുമായി വിദ്യാര്‍ഥികള്‍ - മലപ്പുറം
മലപ്പുറം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലഹരിക്കെതിരെ 90 ദിന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി സൈക്ലോത്തോണുമായി വിദ്യാര്‍ഥികള്‍.പാലേമാട് വിവേകാനന്ദ വെക്കേഷണൽ ഹയർ സെക്കൻറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റുമായി ചേർന്നാണ് സൈക്ലോത്തോണ്‍ സംഘടിപ്പിച്ചത്. നിലമ്പൂർ റേഞ്ച് ഇൻസ്പെക്‌ടർ കെ.ടി സജിമോൻ സൈക്കിൾ റാലി ഫ്ളാഗ് ഓഫ് ചെയ്‌തു. എടക്കര പഞ്ചായത്ത് ബസ് സ്റ്റാന്‍റ് പരിസരത്ത് റാലി സമാപിച്ചു. എടക്കര പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. ആലീസ് അമ്പാട്ട് സമാപനയോഗം ഉദ്ഘാടനം ചെയ്‌തു.