പട്ടണക്കാട് കാലിത്തീറ്റ ഫാക്ടറിയിലെ പ്രതിസന്ധിയ്ക്ക് പരിഹാരം
ആലപ്പുഴ:പട്ടണക്കാട് കാലിത്തീറ്റ ഫാക്ടറിയിലെ പ്രതിസന്ധിയ്ക്ക് പരിഹാരമായി. പ്രാദേശിക ലോറി തൊഴിലാളികളും, തിരുവനന്തപുരം കൊല്ലം ജില്ലകളിലേയ്ക്ക് കാലിത്തീറ്റ കൊണ്ട് പോകുന്ന കരാറുകാരും തമ്മിലുണ്ടായ തർക്കം അവസാനിച്ചു. എ.എം.ആരിഫ് എം.പി വിളിച്ചു ചേർത്ത അനുരജ്ഞന ചർച്ചയിലാണ് തർക്കം ഒത്തുതീർപ്പായത്. കൊല്ലം ജില്ലയിലെ ഓട്ടം ടണ്ണേജിന് 600 രൂപ നിരക്കിൽ ലോക്കൽ ലോറികൾക്ക് നൽകാമെന്ന ധാരണയിലാണ് തർക്കം തീർപ്പായത്. ഇരു കക്ഷികളും ചെറിയ വിട്ട് വീഴ്ചയ്ക്ക് തയ്യാറായി. ലോറി ഡ്രൈവേഴ്സ് & ക്ലീനേഴ്സ് യൂണിയൻ, സിഐടിയു നേതാക്കൾ, കരാറുകാർ, കമ്പനി മാനേജ്മെൻ്റ് പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.