കൊവിഡിനെ തടഞ്ഞ് കേരളം; മാതൃകയാണ് സംസ്ഥാനം - കേരളം മാതൃക
ലോകത്ത് കൊവിഡ് വ്യാപനം ക്രമാതീതമായി വർധിക്കുമ്പോഴും കേരളത്തിലെ സാഹചര്യം പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്‌ത കേരളത്തില്‍ ഇന്ന് രോഗികളുടെ എണ്ണം വളരെ കുറവാണ്. ലോകത്തിന് തന്നെ മാതൃകയായ പ്രതിരോധ മാര്‍ഗങ്ങള്‍ ഒരുക്കിയ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ കേന്ദ്ര ആരോഗ്യമന്ത്രാലയും, അന്താരാഷ്‌ട്ര മാധ്യമങ്ങളും ഒരു പോലെ അഭിനന്ദിച്ചു. മികച്ച പ്രതിരോധ സംവിധാനങ്ങളുടെയും ആരോഗ്യപ്രവര്‍ത്തകരുടെ അര്‍പ്പണ ബോധത്തിന്‍റെയും തെളിവാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളത്തിലുണ്ടായ കുറവ്. മാത്യകയാണ് കേരളം, രാജ്യത്തിനും ലോകത്തിനും...