തനിക്കെതിരെ ജാതീയാധിക്ഷേപം നടത്തുന്നതായി സി.കെ ജാനു - CK Janu caste discrimination
വയനാട്: ആദിവാസി സ്‌ത്രീ ആയതു കൊണ്ടാണ് തനിക്കെതിരെ ചിലർ നിരന്തരം ആരോപണം ഉന്നയിക്കുന്നതെന്ന് സി.കെ ജാനു. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടന്നും അവർ ആരോപിച്ചു. ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും ആരോപണങ്ങൾ ഉന്നയിക്കുന്നവർ തെളിവ് കോടതിയിൽ ഹാജരാക്കട്ടെ എന്നും സി.കെ ജാനു പറഞ്ഞു.