പൗരത്വ ഭേദഗതി ബിൽ;സാംസ്കാരിക മത സംഘടനകൾ ടൗണിൽ ബഹുജന മാർച്ച് നടത്തി - മലപ്പുറം പ്രതിഷേധം
ഇന്ത്യയെ ശിഥിലമാക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ വൻ ജനാവലി. സിപിഎം ഒഴികെയുള്ള രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മത സംഘടനകളാണ് ടൗണിൽ ബഹുജന മാർച്ച് നടത്തിയത്. ഐ.കെ ഹാളിൽ നിന്ന് ആരംഭിച്ച റാലി മമ്പാട് അങ്ങാടിയിൽ സമാപിച്ചു. റാലിയിൽ ആയിരത്തോളം ആളുകളാണ് പങ്കെടുത്തത്. റാലിക്ക് ഭരണഘടന സംരക്ഷണ സമിതി ജനറൽ കൺവീനർ പുന്നപ്പാല അബ്ദുൽ കരീം, സമിതി അംഗങ്ങളായ ജയേഷ് മാസ്റ്റർ, പി പി അബ്ദുറസാക്ക് എന്നിവർ പങ്കെടുത്തു.