കാര്‍ഷിക രംഗത്തുണ്ടായ മാറ്റങ്ങളും ജൈവകൃഷി രീതികളും; ബ്രഹ്മദത്തന്‍ നമ്പൂതിരിയുമായി പ്രത്യേക അഭിമുഖം
ഒരു കാലത്ത് കൃഷി ഉപജീവനമാർഗ്ഗമായിരുന്ന മലയാളി കൃഷിയിലേക്കും മണ്ണിന്‍റെ സ്വാഭാവികതയിലേക്കും മടങ്ങുകയാണ്. അതിജീവനത്തിന്‍റെ പുതിയ വഴികൾ തേടി, കൃഷിയുടെ തിരിച്ചുവരവിനെ കേരളം രണ്ടും കയ്യും നീട്ടി സ്വീകരിക്കുകയാണ്. കേരളത്തിന്‍റെ ജൈവകൃഷി, പരിസ്ഥിതി മേഖലയില്‍ കഴിഞ്ഞ 25 വർഷമായി സജീവമായി ഇടപെടുന്ന, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കാർഷിക പുരസ്കാരങ്ങൾ നേടിയ പാലക്കാട് പട്ടാമ്പി ഞാങ്ങാട്ടിരി സ്വദേശി ബ്രഹ്മദത്തൻ നമ്പൂതിരി ഇടിവി ഭാരതുമായി സംസാരിക്കുന്നു.