എറണാകുളത്ത് വി.മുരളീധരനെ കരിങ്കൊടി കാണിച്ചവരെ അറസ്റ്റ് ചെയ്തു - v muraleedharan
എറണാകുളം: പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ കൊച്ചിയിൽ കേന്ദ്ര സഹമന്ത്രി വി.മുരളീധരനെതിരെ പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കളമശ്ശേരിയിൽ മെട്രോ സ്റ്റേഷന് സമീപത്തായിരുന്നു പ്രതിഷേധം. തുടർന്ന് വി. മുരളീധരന്‍റെ വാഹന വ്യൂഹം വഴിതിരിച്ചു വിട്ടു. പ്രതിഷേധിക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.