കുട്ടനാട്ടിൽ നെല്ല് കൂട്ടിയിട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം - യൂത്ത് കോൺഗ്രസ് പ്രതിഷേധം
ആലപ്പുഴ: കുട്ടനാട്ടിൽ നെല്ലുസംഭരണം ഉടൻ ആരംഭിക്കുക, സപ്ലൈകോ വഴിയുള്ള നെല്ലു സംഭരണം തുടരുക, എൽഡിഎഫ് സർക്കാരിന്‍റെ കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ടിജിൻ ജോസഫിന്‍റെ നേതൃത്വത്തിൽ മങ്കൊമ്പു പാഡി ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ പ്രവർത്തകർ എസി റോഡ് ഉപരോധിച്ചു. കെപിസിസി സെക്രട്ടറി എ ബി കുര്യാക്കോസ് പ്രതിഷേധം ഉദ്ഘാടനം ചെയ്‌തു. ബിനു ചുള്ളിയിൽ ,എം പി പ്രവീൺ ,ജസ്റ്റിൻ സേവ്യർ തുടങ്ങിയവർ നേതൃത്വം നൽകി.