കുരങ്ങുപനി; തിരുനെല്ലി പഞ്ചായത്ത് റെഡ് റിബണ്‍ സോണില്‍ - monkey fever wayanadu
വയനാട്: ജില്ലയില്‍ കുരങ്ങു പനി ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്‌ത തിരുനെല്ലി പഞ്ചായത്തിനെ റെഡ് റിബൺ സോണായി പ്രഖ്യാപിച്ചു. ഇവിടെ പ്രത്യേക ജാഗ്രത പുലർത്തുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാൻ പ്രത്യേക കർമ പദ്ധതിയും നിരീക്ഷണ സമിതിയും രൂപീകരിക്കും. ജില്ലയിൽ കൊവിഡ് ബാധിച്ചവരെല്ലാം രോഗമുക്തരായെങ്കിലും ആശ്വസിക്കാറായില്ലെന്ന് മന്ത്രി കൽപ്പറ്റയിൽ പറഞ്ഞു