പയ്യന്നൂർ പെരുമ്പ ബൈപാസ് ജങ്ഷനില്‍ വാഹനാപകടം - Payyannur-Perumba
കണ്ണൂര്‍: പെരുമ്പ ബൈപാസ് ജങ്ഷനില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. രാവിലെ ഒമ്പത് മണിക്കാണ് സംഭവം. കാർ ഓടിച്ചിരുന്ന വെള്ളൂർ പാലത്തേരയിലെ മുഹമ്മദ് (19), ബൈക്ക് യാത്രികരായ ചെറുപുഴയിലെ റോബിൻ ജോയ് (31), നിതിൻ ജേക്കബ് (26) എന്നിവരെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിവേഗത്തിൽ വന്ന കാർ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.