ഐഎഫ്എഫ്കെയില് ആസ്വാദകരെ കാത്തിരിക്കുന്നത് മികച്ച ചിത്രങ്ങളെന്ന് ബീനാ പോള്‍
തിരുവനന്തപുരം: നാളെ ആരംഭിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ആസ്വാദകരെ കാത്തിരിക്കുന്നത് മികച്ച ചിത്രങ്ങളെന്ന് ഐ.എഫ്.എഫ്.കെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണുമായ ബീനാ പോള്‍. മികച്ച സംഘാടന മികവിലാണ് മേളയുടെ രൂപകല്‍പ്പന. മേള 25-ാം വാര്‍ഷികത്തിലെത്തുമ്പോള്‍ രാജ്യാന്തര നിലവാരം കൈവവരിക്കും. മേളക്ക് കുറ്റങ്ങളും കുറവുകളും ഉണ്ടാകാം. പരാതികള്‍ ഡെലിഗേറ്റുകള്‍ക്ക് ഇ- മെയിലിലൂടെ അറിയിക്കാം. സംഘാടകരെ ശത്രുക്കളായി പ്രേക്ഷകര്‍ കാണരുത്. തീയേറ്ററുകളില്‍ ഡെലിഗേറ്റുകള്‍ തികഞ്ഞ അച്ചടക്കവും അന്തസും പാലിക്കാന്‍ ശ്രമിക്കണമെന്നാണ് അഭ്യര്‍ഥനയെന്നും ബീനാപോള്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
Last Updated : Dec 4, 2019, 6:07 PM IST