കേരളം

kerala

ETV Bharat / videos

പതിവ് തെറ്റിക്കാതെ ശോഭായാത്രയില്‍ ഭാരതാംബയായി അനുശ്രീ

By

Published : Aug 24, 2019, 11:08 AM IST

Updated : Aug 24, 2019, 11:14 AM IST

താര പരിവേഷങ്ങള്‍ മാറ്റിവെച്ച്‌ ശോഭായാത്രയില്‍ ഭാരതാംബയായി അനുശ്രീ. പത്തനാപുരം കമുംകചേരി തിരുവിളങ്ങോനപ്പന്‍ ബാലഗോകുലത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്രയിലാണ് അനുശ്രീ പങ്കെടുത്തത്. അഭിനേത്രിയായതിന് ശേഷം ഇത് രണ്ടാം തവണയാണ് അനുശ്രീ ശോഭായാത്രയില്‍ പങ്കെടുക്കുന്നത്. പോയ വര്‍ഷം നടന്ന ശ്രീകൃഷ്ണജയന്തി ആഘോഷത്തില്‍ ഭാരതാംബയായി വേഷമിട്ട അനുശ്രീയുടെ വീഡിയോയും ഫോട്ടോകളും വൈറലായിരുന്നു. 'എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും പോസിറ്റീവ് സൈഡും മാത്രമേ എനിക്കിതില്‍ ആവശ്യമുള്ളൂ. അല്ലാതെ ഒരു രാഷ്ട്രീയ ചിന്തയും പറയരുത്. എന്‍റെ നാട്ടിലെ ഒരു പരിപാടിക്ക് ഞാന്‍ നാട്ടില്‍ ഉള്ള സമയമായതുകൊണ്ട് പങ്കെടുക്കുന്നുവെന്ന് അനുശ്രീ വ്യക്തമാക്കി.
Last Updated : Aug 24, 2019, 11:14 AM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details