മാനസ് കുമാർ മണലിൽ വിരിയിച്ചത് കൃഷ്‌ണനും രാധയും; ഹോളി ദിനത്തിൽ സന്ദേശം നൽകി മണൽചിത്രം - ഹോളി
ഹോളി ദിനത്തില്‍ ഒഡിഷയിലെ പുരി ബീച്ചിൽ ശ്രീകൃഷ്‌ണന്‍റെയും രാധയുടെയും രൂപങ്ങള്‍ മണലില്‍ തീര്‍ത്ത് കലാകാരന്‍. അന്തർദേശീയ സാൻഡ് ആർട്ടിസ്റ്റ് മാനസ് കുമാർ സാഹുവാണ് പിന്നില്‍. ഹിന്ദു പുരാണ കഥാപാത്രങ്ങള്‍ പരസ്‌പരം നിറങ്ങള്‍ വാരിവിതറുന്നതാണ് മണല്‍ശില്‍പം. 15 ടൺ മണലിൽ നിർമിച്ച 15 അടി വീതിയുള്ള ചിത്രം ഏഴ് മണിക്കൂർ കൊണ്ടാണ് പൂർത്തിയാക്കിയത്. സന്തോഷവും സുരക്ഷിതവുമായ ഹോളി എന്ന സന്ദേശം മണൽചിത്രത്തിലൂടെ മനസ് കുമാർ സാഹു പറയുന്നു. സ്വാഭാവിക നിറങ്ങൾ ഉപയോഗിച്ചും കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ചും വേണം ഹോളി ആഘോഷിക്കാനെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Feb 3, 2023, 8:20 PM IST