അർമേനിയയിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു - news today
തൃശൂര്‍:അർമേനിയയിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. കൊരട്ടി സ്വദേശി പാറപറമ്പിൽ സൂരജാണ് (27) മരിച്ചത്. അര്‍മേനിയയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് സൂരജ്. വിസയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.
സൂരജിന്‍റെ സുഹൃത്തായ ചാലക്കുടി തുരുത്തി പറമ്പ് സ്വദേശി ലിജോയ്‌ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്‌ച (ജൂണ്‍ 18) രാത്രിയാണ് സംഭവം. അര്‍മേനിയയില്‍ നിന്ന് യൂറോപ്പിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് വിസയുടെ കാര്യങ്ങള്‍ സംസാരിക്കാനെത്തിയ തിരുവനന്തപുരം സ്വദേശി വിസ ഏജന്‍റുമായി തര്‍ക്കമുണ്ടാകുകയും ഇയാളുടെ സഹായികള്‍ സൂരജിനെയും ലിജോയെയും മര്‍ദിച്ചു.
മര്‍ദനത്തിനിടെ കുത്തേറ്റ സൂരജ് മരിക്കുകയായിരുന്നു. മര്‍ദനത്തിന് ഇരയായ ലിജോ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ (ജൂണ്‍ 19) രാവിലെയാണ് സൂരജിന്‍റെ മരണ വിവരം വീട്ടില്‍ അറിഞ്ഞത്. സൂരജിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് സൂരജിന്‍റെ കുടുംബം സര്‍ക്കാറിന് പരാതി നല്‍കി.
അതേസമയം സൂരജിന്‍റെ മൃതദേഹം വിട്ടു കിട്ടാനുള്ള നടപടികള്‍ നോര്‍ക്ക വഴിയും എംബസി വഴിയും നടന്ന് വരികയാണ്. നാല് മാസം മുമ്പാണ് സൂരജ് ജോലിക്കായി അര്‍മേനിയയിലേക്ക് പോയത്.
also read:ഡല്‍ഹിയില്‍ 16കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി യുവാവ്; പ്രതി അറസ്‌റ്റില്‍