കേരളം

kerala

ഉപരോധത്തില്‍ സംഘര്‍ഷം

കടുത്തുരുത്തിയിലെ ആതിരയുടെ മരണത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; എസ്‌എച്ച്‌ഒയെ ഉപരോധിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു

By

Published : May 3, 2023, 2:55 PM IST

Published : May 3, 2023, 2:55 PM IST

കോട്ടയം: സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് കടുത്തുരുത്തിയില്‍ ആതിര എന്ന യുവതി ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഉപരോധത്തില്‍ സംഘര്‍ഷം. കടുത്തുരുത്തി എസ്‌എച്ച്‌ഒയെ ഉപരോധിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എസ്‌എച്ച്ഒയുടെ മുറിയില്‍ 12 പ്രവര്‍ത്തകര്‍ കയറിയാണ് ഉപരോധം നടത്തിയത്.  

ആതിരയുടെ മരണത്തിന് ഉത്തരവാദിയായ അരുണിനെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. പൊലീസിന്‍റെ അനാസ്ഥയാണ് യുവതിയുടെ മരണത്തിന് കാരണമെന്നാണ് യൂത്ത് കോൺഗ്രസ് ആരോപണം. പൊലീസിന്‍റെ ഭാഗത്ത് നിന്ന് വന്‍ വീഴ്‌ച ഉണ്ടായതായും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.  

മൂന്നു ദിവസമായിട്ടും പ്രതിയെ പിടികൂടാനാകാത്തതും പൊലീസിന്‍റെ അനാസ്ഥയാണെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. സുഹൃത്ത് അരുണ്‍ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചതിനെ തുടര്‍ന്നാണ് ആതിര ജീവനൊടുക്കിയത്. ഞായറാഴ്‌ച അരുണിനെതിരെ ആതിര കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണമുണ്ടായില്ലായെന്ന് ആതിരയുടെ ബന്ധുക്കൾ പരാതിപ്പെട്ടു.  

സ്റ്റേഷനുള്ളിൽ ഉപരോധം നടത്തിയ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് പുറത്താക്കി. പൊലീസും സമരക്കാരും തമ്മിൽ ബലപ്രയോഗവും വാക്കുതർക്കുവുമുണ്ടായി. സ്റ്റേഷന് പുറത്ത് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ചിന്‍റു കുര്യൻ ജോയിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.

ABOUT THE AUTHOR

...view details