'അടിയോടടി', ഡാന്‍സ് കളിക്കുന്നതിനെ ചൊല്ലി തര്‍ക്കം; മാനവീയം വീഥിയില്‍ യുവാക്കള്‍ തമ്മില്‍ കൂട്ടയടി - latest news in kerala
Published : Nov 4, 2023, 6:10 PM IST
തിരുവനന്തപുരം:ഡാന്‍സ് കളിക്കുന്നതുമായിബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മാനവീയം വീഥിയിൽ യുവാക്കൾ തമ്മിൽ കൂട്ടയടി (Youth Clashes At Manaveeyam). നഗരത്തില്‍ സ്ഥിരമായി സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാനായി നവീകരിച്ച സ്ഥലത്താണ് കൂട്ടത്തല്ലുണ്ടായത്. ഇന്ന് (നവംബര്‍ 4) പുലർച്ചെ 2 മണിയോടെയാണ് സംഭവം (Manaveeyam Veedhi In Thiruvananthapuram). യുവാക്കള്‍ തമ്മില്‍ പരസ്‌പരം അടിയ്‌ക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതുമെല്ലാം പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാം (Youth Clash). സംഭവത്തില്‍ ആരും ഇതുവരെ പരാതി നല്‍കാത്ത സാഹചര്യത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല. മ്യൂസിയം പൊലീസിന്‍റെ പരിധിയിലുള്ള മാനവീയം വീഥിയിൽ പൊലീസ് എയിഡ് പോസ്റ്റും പ്രവർത്തിക്കുന്നുണ്ട് (Latest News In Thiruvananthapuram). നഗരത്തില്‍ നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുന്നതിന് കൂടിയാണ് സര്‍ക്കാര്‍ മാനവീയം വീഥി അടുത്തിടെ നവീകരിച്ചത്. നവീകരണത്തിന് പിന്നാലെ നൈറ്റ് ലൈഫ് സജീവമായ വീഥിയില്‍ കേരളീയം ആരംഭിച്ചതോടെ രാത്രിയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെയാണ് നൃത്തം ചെയ്യുന്നതിനെ ചൊല്ലിയുള്ള യുവാക്കളുടെ കൂട്ടയടി (Keralayeeyam).
also read: 'വഴിവെട്ടുന്നതിനിടെ അടി പൊട്ടി'; തിക്കോടിയിലെ വൈറല്‍ കൂട്ടത്തല്ല്