അതിരുകടന്ന 'തമാശ'; വായില്‍ പടക്കവുമായി തെരുവിലൂടെ ഓടി യുവാവ്, വീഡിയോ - പൊലീസ്
വല്‍സദ് (ഗുജറാത്ത്): റോക്കറ്റ് പടക്കം വായില്‍ കടിച്ചുപിടിച്ച് തെരുവിലൂടെ ഓടി യുവാവ്. ദീപാവലി ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് യുവാവ് റോക്കറ്റ് പടക്കം വായില്‍ വച്ച് തെരുവിലൂടെ ഓടിയത്. അതേസമയം സമൂഹമാധ്യമമായ ഇന്‍സ്‌റ്റഗ്രാമില്‍ റീല്‍ ചിത്രീകരിക്കുന്ന ഭാഗമായി എടുത്തതാണ് ദൃശ്യങ്ങള്‍ എന്നാണ് അറിയുന്നത്. ഒരാള്‍ വായില്‍ റോക്കറ്റ് പടക്കം കടിച്ചുപിടിച്ച് നില്‍ക്കുന്നു റീല്‍ ചിത്രീകരിക്കാന്‍ സഹായിയായ മറ്റൊരാള്‍ യുവാവിന്‍റെ വായിലുള്ള പടക്കത്തിന്‍റെ തിരികൊളുത്തുന്നു. തുടര്‍ന്ന് യുവാവ് പടക്കത്തിനൊപ്പം ഓടുന്നതാണ് വീഡിയോ. ഇന്‍റർനെറ്റിൽ വീഡിയോ തരംഗമായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. സമൂഹ മാധ്യമത്തിലൂടെ പ്രശസ്‌തനാകാന്‍ ജീവൻ പണയപ്പെടുത്തിയുള്ള യുവാവിന്‍റെ അതിരുകടന്ന തമാശയെ വിമർശിച്ച് നിരവധിപേര്‍ രംഗത്തെത്തി. അതേസമയം വീഡിയോയുടെ ആധികാരികത ഇടിവി ഭാരത് സ്ഥിരീകരിക്കുന്നില്ല.
Last Updated : Feb 3, 2023, 8:30 PM IST