കേരളം

kerala

Youngsters Attack In Petrol Pump

ETV Bharat / videos

Youngsters Attack In Petrol Pump: പെട്രോൾ പമ്പിൽ സംഘർഷം, പമ്പ് സൂപ്പർവൈസർക്ക് പരിക്ക് - പെട്രോൾ പമ്പിൽ ആക്രമണം

By ETV Bharat Kerala Team

Published : Oct 2, 2023, 6:47 AM IST

തിരുവനന്തപുരം: പെട്രോൾ പമ്പിൽ യുവാക്കൾ തമ്മിൽ സംഘർഷം (Youngsters Attack In Petrol Pump). പമ്പ് സൂപ്പർവൈസർക്ക് പരിക്ക്. ഉള്ളൂർ പെട്രോൾ പമ്പ്‌ സൂപ്പർവൈസർ രാജേഷ് കുമാറിനാണ് പരിക്കേറ്റത്. സംഘർഷത്തിനിടെ പമ്പിന്‍റെ ഓഫിസിലേക്ക് യുവാക്കൾ തള്ളി കയറാൻ ശ്രമിക്കുകയും ചില്ല് പൊട്ടി രാജേഷ് കുമാറിന്‍റെ തലയിലേക്ക് വീഴുകയുമായിരുന്നു. ഗുരുതരമായി തലയ്ക്കു പരിക്കേറ്റ രാജേഷ് കുമാർ തിരുവനന്തപുരം മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിലാണ്. ഉള്ളൂർ സപ്ലൈക്കോയുടെ പമ്പിൽ വൈകിട്ട് 5:30 യോടെയാണ് സംഭവം. ബൈക്കിലെത്തിയ യുവാവ് ബൈക്ക് റൈസ് ചെയ്‌തതുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പമ്പിൽ കാറിലെത്തിയ യാത്രക്കാരൻ ബൈക്കിലെത്തിയ യുവാവുമായി തർക്കമുണ്ടാവുകയും ബൈക്കിലെത്തിയ ആൾ പിന്നീട് അഞ്ച് പേരുമായി തിരിച്ചെത്തി കൂട്ടം ചേർന്ന് ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ യുവാക്കളിൽ ഒരാളുടെ കാലിനും പരിക്കുണ്ട്. സംഭവത്തിൽ മെഡിക്കൽ കോളജ് പോലീസ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി വരികയാണ്. സംഭവ സമയത്ത്‌ പ്രതികൾ മദ്യപിച്ചിരുന്നതായി പമ്പിലെ മറ്റു ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്‌. 

ABOUT THE AUTHOR

...view details