കേരളം

kerala

ETV Bharat / videos

അമ്മയ്ക്കും കുഞ്ഞിനും രക്ഷകനായി നഴ്‌സ്‌ ; ദേശീയപാതയിൽ 108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം - മെഡിക്കല്‍ കോളജിലേക്കുള്ള വഴിമധ്യേ പ്രസവം

🎬 Watch Now: Feature Video

young women gave birth to baby inside ambulance

By ETV Bharat Kerala Team

Published : Nov 2, 2023, 10:45 PM IST

തൃശൂർ :പ്രസവ വേദനയെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ദേശീയപാതയിൽ 108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം. കിഴക്കഞ്ചേരി ഇളങ്കാവിൽ ജിജുവിന്‍റെ ഭാര്യ 21 വയസ്സുള്ള ദിവ്യയാണ് 108 ആംബുലൻസിൽ വച്ച് ആൺകുഞ്ഞിന് ജന്മം നൽകിയത് (young women gave birth to baby inside ambulance in thrissur). വ്യാഴാഴ്‌ച രാവിലെ 11 മണിക്ക് ആയിരുന്നു സംഭവം. വീട്ടിൽ നിന്നും അപ്രതീക്ഷിതമായി വേദന ആരംഭിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് പോവുകയായിരുന്നു ദിവ്യയും കുടുംബവും. വേദന അസഹനീയമായതോടെ ഭർത്താവ് വടക്കഞ്ചേരിയിൽ വെച്ച് 108 ആംബുലൻസിന്‍റെ സഹായം തേടി. ആംബുലൻസ് ഡ്രൈവർ പിഎസ് പ്രസീദ്, നഴ്‌സ്‌ അനൂപ് ജോർജ് എന്നിവർ പരമാവധി വേഗതയിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു. എന്നാൽ വണ്ടി പട്ടിക്കാട് എത്തിയതോടുകൂടി പ്രസവ ലക്ഷണങ്ങൾ കാണിച്ചതോടെ ആംബുലൻസ് റോഡരികിൽ നിർത്തിയിട്ട് നഴ്‌സായ അനൂപ് ജോർജ് പ്രസവം എടുക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത് ചെമ്പൂത്രയിലുള്ള അലീസ് ഹോസ്‌പിറ്റലിലേക്ക് അമ്മയേയും നവജാത ശിശുവിനെയും പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിദഗ്‌ധ പരിചരണത്തിനായി 108 ആംബുലൻസിൽ തന്നെ അവരെ മെഡിക്കൽ കോളജിലേക്ക് തിരിച്ചുകൊണ്ടുപോയി. പരിശോധനകളെ തുടർന്ന് രണ്ടു ദിവസം മുമ്പ് മെഡിക്കൽ കോളജിൽ നിന്നും ഡിസ്‌ചാർജ് ചെയ്‌തുവന്നതായിരുന്നു ദിവ്യ. ജിജു, ദിവ്യ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് വ്യാഴാഴ്‌ച ജനിച്ചത്. അമ്മയുടേയും കുഞ്ഞിന്‍റേയും ആരോഗ്യസ്ഥിതി തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details