കേരളം

kerala

woman committed suicide

ETV Bharat / videos

സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്‌ക ആത്മഹത്യ ചെയ്‌തു

By ETV Bharat Kerala Team

Published : Dec 10, 2023, 8:54 PM IST

വയനാട്‌ : സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്‌ക ആത്മഹത്യ ചെയ്‌തു. ബത്തേരി പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതി (54) ആണ് സുഹൃത്ത് തൊടുവട്ടി ബീരാൻ (58) നെ വെട്ടി കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്‌തത് (woman committed suicide by stabbing her friend). ഇന്ന് മൂന്ന് മണിയോടെയാണ് സംഭവം. ബീരാന് കഴുത്തിനും താടിക്കുമാണ് വെട്ടേറ്റത്. ബീരാനെ വെട്ടി കൊലപ്പെടുത്തിയതിന് ശേഷം ചന്ദ്രമതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം നടക്കുന്നതിന് അൽപ സമയം മുമ്പ് ചന്ദ്രമതി വീട്ടിലുണ്ടായിരുന്ന തന്‍റെ അമ്മയെ തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് ഒരാവശ്യം പറഞ്ഞ് പറഞ്ഞയക്കുകയും, ശേഷം കൃത്യം നടത്തുകയുമായിരുന്നു. അമ്മ തിരിച്ചു വന്നപ്പോഴാണ് ഇരുവരും മരിച്ചു കിടക്കുന്നത് കാണുന്നത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. അടുത്തിടെയാണ് തിരുവല്ലയില്‍ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയത്. തിരുവല്ല സ്വദേശി നീതുവാണ്‌ (20) കുഞ്ഞിനെ കൊലപ്പെടുത്തിയത്‌. അവിവാഹിതയായ താന്‍ പ്രസവിച്ചത് മറച്ചുവയ്‌ക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഹോസ്റ്റലിലെ ശുചിമുറിയില്‍ പ്രസവിച്ച യുവതി കുഞ്ഞിന്‍റെ മുഖത്ത് വെള്ളമൊഴിച്ചാണ് കൊലപ്പെടുത്തിയതെന്നും സമ്മതിച്ചു. 

ALSO READ:നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; അമ്മയെ ഹോസ്റ്റലിലെത്തിച്ച് തെളിവെടുത്തു

ABOUT THE AUTHOR

...view details