കേരളം

kerala

നടുറോഡില്‍ ഗതാഗത കുരുക്കുണ്ടാക്കി യുവതി

ETV Bharat / videos

നിയന്ത്രണങ്ങള്‍ തെറ്റിച്ചെത്തി ഗതാഗത കുരുക്കുണ്ടാക്കി യുവതി, നടുറോഡില്‍ സംഘര്‍ഷവും വാക്കേറ്റവും - തൃശൂര്‍ പുതിയ വാര്‍ത്തകള്‍

By

Published : May 19, 2023, 6:03 PM IST

തൃശൂര്‍:റോഡ് നിര്‍മാണം പുരോഗമിക്കുന്ന തൃശൂര്‍ - കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ നിയന്ത്രണങ്ങള്‍ തെറ്റിച്ചെത്തിയ കാര്‍ ഗതാഗത കുരുക്കുണ്ടാക്കിയ സംഭവത്തില്‍ യുവതി കസ്റ്റഡിയില്‍. ആളൂര്‍ സ്വദേശിയായ ശ്രീജയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്‌ച രാവിലെയാണ് സംഭവം. 

മേഖലയില്‍ റോഡ് നിര്‍മാണം പുരോഗമിക്കുന്നത് കൊണ്ട് ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നടവരമ്പ് സ്‌കൂളിന് സമീപത്ത് നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ അണ്ടാണിക്കുളം വഴിയാണ് പോകേണ്ടത്. എന്നാല്‍ കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന ശ്രീജ നിയന്ത്രണം തെറ്റിച്ച് സംസ്ഥാന പാതയിലൂടെ പോയി. 

കാര്‍ വെള്ളാങ്കല്ലൂര്‍ ജങ്ഷനിലെത്തിയപ്പോള്‍ ബസ് അടക്കമുള്ള വാഹനങ്ങള്‍ എതിരെയെത്തി. ഇത് ഗതാഗത കുരുക്ക് സൃഷ്‌ടിച്ചു. കാര്‍ പിറകോട്ട് മാറ്റുവാനോ സൈഡ് നല്‍കുവാനോ ശ്രീജ തയ്യാറായില്ല. ഇതോടെ മറ്റ് വാഹനത്തിലെ ഡ്രൈവര്‍മാരുമായി സംഘര്‍ഷമുണ്ടായി. 

സംഭവത്തെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. വിവരമറിഞ്ഞ ഇരിങ്ങാലക്കുട പൊലീസ് സ്ഥലത്തെത്തി ശ്രീജയെ കസ്റ്റഡിയിലെടുത്ത് കാര്‍ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെടുത്തിയ ശ്രീജയ്‌ക്ക് എതിരെ പൊലീസ് കേസ് എടുത്തു.  

also read:യൂണിയന്‍ തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ട വിവാദം; മന്ത്രി ആര്‍ ബിന്ദുവിന് നേരെ കരിങ്കൊടി പ്രതിഷേധവുമായി കെഎസ്‌യു പ്രവര്‍ത്തകര്‍

ABOUT THE AUTHOR

...view details