കേരളം

kerala

കാട്ടുപോത്ത്

ETV Bharat / videos

ചാലക്കുടിയിൽ ജനവാസ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങി

By

Published : May 19, 2023, 1:48 PM IST

തൃശൂർ : ചാലക്കുടിയിൽ ജനവാസ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങി. മേലൂർ വെട്ടുകടവ് പ്രദേശത്താണ് കാട്ടുപോത്ത് ഇറങ്ങിയത്. വെട്ടുകടവ് പാലം കഴിഞ്ഞ് വരുന്ന ഭാഗത്ത് പറമ്പിൽ നിലയുറപ്പിച്ചിരിക്കുകയാണ് പോത്ത്.

രാവിലെ പ്രദേശവാസികളാണ് ആദ്യം പോത്തിനെ കണ്ടത്. ആളുകൾ ബഹളം വച്ചതോടെ കാട്ടുപോത്ത് ഒഴിഞ്ഞ പറമ്പിലേക്ക് ഓടി കയറുകയായിരുന്നു. നാട്ടുകാരും ഫോറസ്റ്റ് അധികൃതരും ചേർന്ന് കാട്ടുപോത്തിനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 

ആക്രമണകാരിയല്ല പോത്ത് എന്ന് പ്രദേശവാസികൾ പറഞ്ഞു. ഒരു വർഷം മുമ്പ് ഇത്തരത്തിൽ കാട്ടുപോത്ത് മേലൂർ കൊരട്ടി പ്രദേശത്ത് ജനവാസ മേഖലയിൽ എത്തിയിരുന്നു. തുടർന്ന് മയക്കുവെടി വച്ച് പിടികൂടിയാണ് കാട്ടിൽ കയറ്റിവിട്ടത്.

എരുമേലിയിൽ കാട്ടുപോത്തിന്‍റെ ആക്രമണം : കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലെ കണമലയിലും ഇന്ന് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ട് മരണം സംഭവിച്ചു. കണമല സ്വദേശി പുറത്തേൽ ചാക്കോ (65), പ്ലാവനാക്കുഴിയിൽ തോമാച്ചൻ (60) എന്നിവരാണ് ആക്രമണത്തിൽ മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു കാട്ടുപോത്തിന്‍റെ ആക്രമണം ഉണ്ടായത്.

കണമല-ഉമികുപ്പ റോഡരികിലെ വീടിന്‍റെ സിറ്റൗട്ടില്‍ ഇരിക്കുമ്പോഴായിരുന്നു ചാക്കോയെ കാട്ടുപോത്ത് ആക്രമിച്ചത്. ചാക്കോ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ തോമസും മരിച്ചു.

Also read :ജനവാസ മേഖലകളില്‍ കാട്ടുപോത്ത്, എരുമേലിയില്‍ രണ്ട് പേരെ കുത്തിക്കൊന്നു: പ്രതിഷേധവുമായി ജനം

ABOUT THE AUTHOR

...view details