കേരളം

kerala

Wild Elephant Damaging Tourist Car

By ETV Bharat Kerala Team

Published : Oct 26, 2023, 7:55 PM IST

ETV Bharat / videos

Wild Elephant Damaging Car: കാട്ടാനയ്ക്ക് എന്ത് കാർ, ഇറങ്ങിയോടി യാത്രക്കാരും ഡ്രൈവറും... ദൃശ്യങ്ങൾ പുറത്ത്

നീലഗിരി: കോത്തഗിരി-മേട്ടുപ്പാളയം ദേശീയ പാതയിൽ യാത്രികരുടെ കാർ കാട്ടാന തകർത്തു. കോത്തഗിരിയിൽ നിന്ന് മേട്ടുപ്പാളയത്തേക്ക് പോവുകയായിരുന്ന ടൂറിസ്‌റ്റ്‌ കാറാണ് കാട്ടാനയുടെ ആക്രമണത്തിൽ തകർന്നത്. അതേസമയം ആക്രമണത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്‌തിട്ടില്ല (Wild Elephant Damaging Tourist Car). കാട്ടാനയുടെ ആക്രമണ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കിൽത്തട്ടപ്പള്ളം മേഖലയിൽ കോത്തഗിരി-മേട്ടുപ്പാളയം ദേശീയ പാതയിൽ നിലയുറപ്പിച്ച കാട്ടാന വാഹനങ്ങൾ നിർത്തിയിട്ടതിന് ഇടയിലേയ്ക്ക്‌ കടന്നു വന്നു. തുടർന്ന് വാഹനത്തിന്‍റെ സാന്നിധ്യം കണ്ട് പ്രകോപിതനാവുകയും വാഹനത്തെ പിന്തുടരാനും തുടങ്ങി. ആനയെ റോഡിൽ കണ്ടതോടെ കാറിലുണ്ടായിരുന്ന യാത്രക്കാർ തങ്ങളുടെ സുരക്ഷയ്ക്കായി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അതേസമയം ആനയുടെ ആക്രമണം മനസിലാക്കി മറ്റ് വാഹനങ്ങൾ പിന്നിലേക്കെടുക്കുകയും മറ്റ് യാത്രക്കാർ ആക്രമണ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയായിരുന്നു. അതേസമയം അട്ടപ്പാടി ബോഡിചാള മലയിൽ ഈ മാസം കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വയോധികൻ മരിച്ചിരുന്നു (Tribal Man Died In Wild Elephant Attack). സമ്പാർക്കോട് ഊരിലെ വണ്ടാരി ബാലനെയാണ് (75) കാട്ടാന കൊലപ്പെടുത്തിയത്. 

ABOUT THE AUTHOR

...view details