കേരളം

kerala

കാട്ടാന ആക്രമണം

ETV Bharat / videos

ഇടുക്കി പെരിയകനാലിൽ വീണ്ടും കാട്ടാന ആക്രമണം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക് - chakkakomban

By

Published : Mar 26, 2023, 2:12 PM IST

Updated : Mar 26, 2023, 7:59 PM IST

ഇടുക്കി:ഇടുക്കി പെരിയകനാലിൽ വീണ്ടും കാട്ടാന ആക്രമണം. ആന ജീപ്പിന് നേരെ പാഞ്ഞടുക്കുകയും വാഹനത്തിന്‍റെ ചില്ല് തകർക്കുകയും ചെയ്‌തു. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. പെരിയകനാൽ എസ്റ്റേറ്റിന് സമീപത്ത് വച്ച് ജീപ്പിന് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു. ചക്കകൊമ്പനാണ് ആക്രമണം നടത്തിയത് എന്നാണ് കരുതുന്നത്. 

വാഹനത്തിന്‍റെ ഗ്ലാസിൽ ആന അടിയ്‌ക്കുകയും തള്ളി നീക്കാൻ ശ്രമിയ്ക്കുകയും ചെയ്‌തു. ഇതോടെ പുറകിലെ സീറ്റിൽ ഇരുന്ന യാത്രക്കാർ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടി. ഇവരെ തുരത്താനും ആന ശ്രമിച്ചു. ഈ സമയം ഡ്രൈവറും വാഹനത്തിൽ നിന്ന് ഇറങ്ങി. കുറെ ദൂരം യാത്രക്കാരെ ആന തുരത്തി. അത്ഭുതകരമായാണ് ഇവർ രക്ഷപ്പെട്ടത്.

വേനൽ കനത്തതോടെ ഇടുക്കിയിൽ വിവിധ പ്രദേശങ്ങളിൽ വന്യജീവി ആക്രമണം അതിരൂക്ഷമാണ്. പൂപ്പാറ തോണ്ടിമലയില്‍ ഒരു മാസം മുമ്പാണ് ചക്കകൊമ്പന്‍ വ്യാപക കൃഷി നാശം ഉണ്ടാക്കിയത്. അന്ന് ഒന്നര ഏക്കറോളം ഭൂമിയിലെ ഏലം കൃഷിയാണ് ചക്കകൊമ്പൻ നശിപ്പിച്ചത്. ചേരിയാര്‍ സ്വദേശിയായ ഇസ്രായേലിന്‍റെ എസ്റ്റേറ്റിലെ ഏലം കൃഷിയാണ് കാട്ടാന അന്ന് നശിപ്പിച്ചത്. 

മിഷൻ അരിക്കൊമ്പന്‍റെ വിധി കാത്ത് ഹൈറേഞ്ച് ജനത : അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഹെെക്കോടതി 29വരെ നിർത്തിവച്ചതോടെ മിഷൻ അരിക്കൊമ്പന്‍റെ വിധി കാത്ത് കഴിയുകയാണ് ഹൈറേഞ്ച് ജനത. സ്റ്റേ വന്നതോടെ വ്യാഴാഴ്‌ച മിഷൻ നടപ്പിലാക്കാൻ മോക് ഡ്രിൽ നടത്തും. ഇതിനിടെ ശങ്കരപാണ്ട്യമെട്ടിലെ മൂന്ന് വീടുകൾ അരിക്കൊമ്പൻ ഭാഗികമായി തകർത്തിരുന്നു. 

സംഭവത്തെ തുടര്‍ന്ന് ജനങ്ങൾ ആശങ്കയിലായി. ബൈസൺവാലി സ്വദേശി വിജയന്‍റെ വീടാണ് തകർന്നത്. അരിക്കൊമ്പൻ വെളളിയാഴ്‌ചയും ചിന്നക്കനാൽ 301 കോളനിഭാഗത്തും കുങ്കിയാനകൾ നിലയുറപ്പിച്ച സിമന്‍റ് പാലം മേഖലയിലും വന്നില്ല. പെരിയകനാൽ എസ്റ്റേറ്റിലും ശങ്കരപാണ്ട്യമെട്ടിലുമായി ഒരാഴ്‌ചയിൽ അധികമായി തമ്പടിച്ചിരിക്കുകയാണ് അരിക്കൊമ്പൻ.

Last Updated : Mar 26, 2023, 7:59 PM IST

ABOUT THE AUTHOR

...view details