കേരളം

kerala

വയനാട് ടോറസും ഇന്നോവയും കൂട്ടിയിടിച്ച് അപകടം

ETV Bharat / videos

ടോറസും ഇന്നോവയും കൂട്ടിയിടിച്ച് രണ്ട് മരണം: അപകടം വയനാട്ടില്‍, മരിച്ചത് കണ്ണൂർ മാട്ടൂൽ സ്വദേശികൾ - വയനാട് അപകടം

By

Published : May 15, 2023, 12:38 PM IST

Updated : May 15, 2023, 12:48 PM IST

വയനാട്: കമ്പളക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പച്ചിലക്കാട് വെച്ച് ടോറസ് ലോറിയും, ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം. കാര്‍ യാത്രികരായ രണ്ട് പേര്‍ മരണപ്പെട്ടു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ അഫ്രിന്‍, മുനവര്‍ എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ ഇവർ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെടുകയായിരുന്നു.

സഹയാത്രികനായ മുനവര്‍ എന്നയാള്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഗുരുതരമായി പരിക്കേറ്റ മുനവറെ മേപ്പാടി വിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയതായി നാട്ടുകാര്‍ പറഞ്ഞു. ഇന്ന് രാവിലെ 10:30 ഓടെ കോഴിക്കോട് ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് മണല്‍ കയറ്റി വന്ന ടോറസ് ലോറിയും പനമരം കൽപ്പറ്റയിലേക്ക് പോവുകയായിരുന്ന ഇന്നോവ കാറുമാണ് അപകടത്തില്‍പ്പെട്ടത്. 

ഓവർടേക്ക് ചെയ്യുന്നതിനടെ അപകടമുണ്ടായി എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ടോറസുമായി കൂട്ടിയിടിച്ച ആഘാതത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്. പൊലീസും ഫയർ ഫോഴ്‌സും അപകടസ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ALSO READ: ആന്ധ്ര പ്രദേശിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ആറു പേർ മരിച്ചു, 4 പേർക്ക് പരിക്ക്

Last Updated : May 15, 2023, 12:48 PM IST

ABOUT THE AUTHOR

...view details