കേരളം

kerala

By

Published : Aug 11, 2022, 10:53 PM IST

Updated : Feb 3, 2023, 8:26 PM IST

ETV Bharat / videos

video: വിമാനത്തിലും കുടപിടിക്കേണ്ടി വരും; ഗുരുതര വീഴ്‌ച സ്‌പൈസ് ജെറ്റ് വിമാനത്തിൽ, വൈറലായി വീഡിയോ

മഴ പെയ്‌താല്‍ ചോരുന്ന വിമാനത്തെ കുറിച്ച് ആദ്യമായി കേൾക്കുകയാണ്. കഴിഞ്ഞ ദിവസം മുംബൈയിൽ നിന്ന് ജബൽപൂരിലേക്കുള്ള സ്‌പൈസ് ജെറ്റ് 30003 വിമാനത്തിലാണ് ഗുരുതരമായ ചോർച്ച ഉണ്ടായത്. ഇത് എയർഹോസ്റ്റസിനോട് പരാതിപ്പെട്ടെങ്കിലും അവർ അത് എസിയിൽ നിന്ന് വരുന്ന വെള്ളമാണെന്ന് കാട്ടി നിസാരവൽക്കരിച്ചെന്നും യാത്രക്കാർ ആരോപിക്കുന്നു. വിമാനം ഉയർന്നതോടെ പല സീറ്റുകളിലേക്കും വെള്ളം ഒഴുകിയെത്തിയെന്നും ക്യാപ്‌റ്റനെ വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ എയർഹോസ്റ്റസ് അതിന് വിസമ്മതിച്ചുവെന്നും പരാതിയുണ്ട്. യാത്രക്കാരിൽ ഒരാൾ പകർത്തിയ ചോർച്ചയുടെ ദൃശ്യം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.
Last Updated : Feb 3, 2023, 8:26 PM IST

ABOUT THE AUTHOR

...view details