കേരളം

kerala

driving test |പേരിന് മാത്രം ഡ്രൈവിങ് പരിശീലനം; സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകളില്‍ മിന്നൽ പരിശോധനയുമായി വിജിലൻസ്

ETV Bharat / videos

driving test |"ഓപ്പറേഷൻ സ്‌റ്റെപ്പിനി": ഡ്രൈവിങ് പരിശീലനം പേരിന് മാത്രം, മിന്നൽ പരിശോധനയുമായി വിജിലൻസ് - എംവിഡി

By

Published : Jul 26, 2023, 8:04 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്‌റ്റുകളിൽ വ്യാപക ക്രമക്കേടെന്ന രഹസ്യ വിവരത്തെ തുടർന്ന് ഡ്രൈവിങ് സ്‌കൂളുകളിലും ടെസ്‌റ്റ് ഗ്രൗണ്ടുകളിലും മിന്നൽ പരിശോധനയുമായി വിജിലൻസ്. വർധിച്ചുവരുന്ന വാഹനാപകടങ്ങളുടെ കാരണം ഡ്രൈവർമാർക്ക് ലഭിക്കുന്ന പരിശീലനത്തിന്‍റെ ഗുണമേന്മയുടെ കുറവാണെന്നും പരിശീലനം നല്ല രീതിയിൽ പൂർത്തിയാക്കാത്തവർ മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയ ഡ്രൈവിങ് സ്‌കൂളുകൾ വഴി സ്വാധീനം ചെലുത്തിയും ഡ്രൈവിങ് ടെസ്‌റ്റ് പാസാക്കുന്നുവെന്നാണ് വിജിലൻസിന് ലഭിച്ച വിവരം. ഇതേതുടർന്ന് ഇന്നലെ രാവിലെ 9.30 മുതൽ ഓപ്പറേഷൻ സ്‌റ്റെപ്പിനി എന്ന പേരിലാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.

എംവിഡി നിയമപ്രകാരമുള്ള സിലബസ് പഠിപ്പിക്കുന്നില്ല:ചില ഡ്രൈവിങ് സ്‌കൂൾ ഉടമകൾ ലൈസൻസ് ലഭിക്കുന്നതിന് വേണ്ടി യോഗ്യതയുള്ള ഒരു ഇൻസ്ട്രക്‌ടറെ കാണിച്ച് ലൈസൻസ് നേടിയെടുത്ത ശേഷം ഈ പരിശീലകനെ കൂടാതെ തന്നെ ഡ്രൈവിങ് പരിശീലനം നൽകുന്നതായും മോട്ടോർ വാഹന നിയമപ്രകാരമുള്ള സിലബസ് പല സ്‌കൂളുകളിലും പഠിപ്പിക്കുന്നില്ല എന്നും വിജിലൻസ് കണ്ടെത്തി. ചില ഡ്രൈവിങ് സ്‌കൂളുകളിൽ പരിശീലനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യം പോലുമില്ല. 

പരിശീലനത്തിന് അനുവാദം ലഭിച്ചിട്ടുള്ള റൂട്ടുകൾ മാറ്റി പകരം തിരക്കേറിയ റോഡുകൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നവരുമുണ്ട്. ഡ്രൈവിങ് പരിശീലിപ്പിക്കുന്നതിന് ഒരു ലൈസൻസ് വാങ്ങിയശേഷം നിയമവിരുദ്ധമായി ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ വിവിധ ബ്രാഞ്ചുകൾ ആരംഭിച്ച പ്രവർത്തിച്ചുവരുന്നതായും പരിശീലന വാഹനങ്ങളിൽ ഡ്യൂവൽ കൺട്രോൾ സിസ്‌റ്റം പോലും ഇല്ല എന്നും വിജിലൻസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ഡ്രൈവിങ് ടെസ്‌റ്റുകളിൽ നടന്നിരുന്ന അഴിമതി തുടച്ചുനീക്കുന്നതിന്‍റെ ഭാഗമായി 2012 മുതൽ ഡ്രൈവിങ് ടെസ്‌റ്റ് പൂർണമായും വീഡിയോ റെക്കോർഡ് ചെയ്‌ത് സിഡിയിൽ സൂക്ഷിക്കണമെന്ന ഉത്തരവുണ്ട്. എന്നാൽ പരിശോധന നടത്തിയ 60 ടെസ്‌റ്റ് ഗ്രൗണ്ടുകളിൽ 49ലും കാമറകൾ പ്രവർത്തിക്കുന്നില്ല എന്നും ഇവയിൽ പലതും വർഷങ്ങളായി പ്രവർത്തന പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥർ നടപടിയെടുത്തില്ല എന്നും വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ ഇത്തരത്തിലുള്ള അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയോ ആണങ്കിൽ വിജിലൻസിന്‍റെ ടോൾഫ്രീ നമ്പർ ആയ 1064 എന്ന നമ്പരിറലോ 8592900900 എന്ന നമ്പരിറലോ വാട്‌സ്‌ആപ്പ് നമ്പർ ആയ  9447789100 എന്ന നമ്പറിറലോ എന്ന നമ്പരിറലോ അറിയിക്കണമെന്ന്
വിജിലൻസ് റെനോജ് എബ്രഹാം ഐ.പി.എസ് ജനങ്ങളോട് അഭ്യർഥിച്ചു.

ABOUT THE AUTHOR

...view details