'വടക്കഞ്ചേരി അപകടത്തില്‍ ഉന്നതതല അന്വേഷണം നടത്തും'; നഷ്‌ടപരിഹാരം മന്ത്രിസഭ യോഗം തീരുമാനിക്കുമെന്ന് മന്ത്രി കെ രാജന്‍ - വടക്കഞ്ചേരി അപകടത്തില്‍ ഉന്നതതല അന്വേഷണം നടത്തും
വടക്കഞ്ചേരി ബസ് അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി കെ രാജന്‍. നഷ്‌ടപരിഹാരം സംബന്ധിച്ച് അടുത്ത ക്യാബിനറ്റ് മീറ്റിങില്‍ തീരുമാനിക്കും. കൊല്ലം, എറണാകുളം, തൃശൂർ ജില്ല കലക്‌ടർമാരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരന്തരമായ നിയമലംഘനം തടയാൻ കർശന നടപടി സ്വീകരിക്കും. അപകടത്തില്‍ മരിച്ച തൃശൂര്‍ നടത്തറ സ്വദേശി രോഹിത് രാജിന്‍റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ഒക്‌ടോബര്‍ അഞ്ചിന് രാത്രി 11.45ന് പാലക്കാട് വടക്കഞ്ചേരിയിലാണ് സംഭവം.
Last Updated : Feb 3, 2023, 8:29 PM IST