കേരളം

kerala

Liquor Policy

ETV Bharat / videos

Kerala Liquor Policy | ജനങ്ങൾ മദ്യം വേണ്ടെന്ന് പറഞ്ഞാലും സർക്കാർ അനുവദിക്കില്ല : വിഎം സുധീരൻ

By

Published : Jul 28, 2023, 7:21 AM IST

കോഴിക്കോട്:മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും വ്യാപനം മൂലം സമൂഹം ദുരന്തത്തിലേക്കാണ് നീങ്ങുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരൻ. പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങൾക്ക് മുൻഗണന കൊടുക്കാതെ സംസ്ഥാന സർക്കാർ മദ്യനയത്തിനാണ് മുൻ‌തൂക്കം നൽകുന്നത്. കേരളം ഇന്ന് വലിയൊരു സാമൂഹിക ദുരന്തത്തിലേക്ക് പോവുകയാണ്. ജനങ്ങൾക്ക് മദ്യം ഒരു അവശ്യ വസ്‌തുവല്ലെന്ന് കൊവിഡ് കാലം തെളിയിച്ചു. ജനങ്ങൾ മദ്യം വേണ്ട എന്ന് പറഞ്ഞാലും സർക്കാർ അനുവദിക്കില്ല. അതേസമയം, മദ്യം ഇല്ലെങ്കിൽ ലഹരി ഉപയോഗം കൂടും എന്ന വാദത്തിൽ യാതൊരു കഴമ്പുമില്ല. മദ്യം സുലഭമായതോടെയാണ് മയക്കുമരുന്ന് വ്യാപനവും വർധിച്ചത്. മദ്യവിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തേക്കാൾ വലിയ ചെലവാണ് അതിൻ്റെ ദുരന്തഫലങ്ങൾ പരിഹരിക്കാൻ വേണ്ടിവരുന്നത്. സമൂഹത്തിന്‍റെ കർമശേഷി പോലും ഇല്ലാതാക്കുന്ന അവസ്ഥയാണ് മദ്യനയം കൊണ്ട് സംഭവിക്കുന്നതെന്നും സുധീരൻ കുറ്റപ്പെടുത്തി. ഉമ്മൻ‌ചാണ്ടി അടച്ചുപൂട്ടിയ ബാറുകളെല്ലാം തുറക്കാൻ പോവുകയാണ്. സർക്കാരിന്‍റെ നടപടികൾ നമ്മുടെ ഭരണഘടനയ്‌ക്ക് എതിരാണ്. ഈ തെറ്റായ മദ്യനയം തിരുത്തിയേ മതിയാകൂ. സർവ നാശത്തിലേക്കാണ് മദ്യനയം കേരളത്തെ എത്തിക്കുന്നതെന്നും വി എം സുധീരൻ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details