കേരളം

kerala

V D Satheesan about K Muraleedharan

ETV Bharat / videos

V D Satheesan About K Muraleedharan 'കെ മുരളീധരൻ നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ'; കോണ്‍ഗ്രസിനെ നയിക്കുന്ന നേതാവെന്ന് വി ഡി സതീശൻ - K Muralidharan against Congress

By ETV Bharat Kerala Team

Published : Sep 9, 2023, 3:25 PM IST

കോഴിക്കോട് : പുതുപ്പള്ളിയിൽ റെക്കോഡ് വിജയം നേടിയിട്ടും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പ്രതികരിച്ച കെ മുരളീധരന് (K Muraleedharan) വി ഡി സതീശൻ്റെ (V D Satheesan) മുനവെച്ച മറുപടി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരനെ പോലെ കോൺഗ്രസ് (Congress) പാർട്ടിയുടെ മുന്നിൽ നിൽക്കുന്ന മുതിർന്ന നേതാവാണ് മുരളീധരൻ. അദ്ദേഹം തിരിഞ്ഞ് നിന്ന് എന്ത് പറഞ്ഞാലും ഞങ്ങൾ അങ്ങനെ ചെയ്യുമെന്നും സതീശൻ പറഞ്ഞു. പാർട്ടി നന്നാകണം എന്ന് ആഗ്രഹമുള്ളവരുടെ നല്ല വാക്കുകളാണ് അത്. അദ്ദേഹം പാർട്ടിയുടെ മുമ്പിൽ നിൽക്കുന്ന ആളാണ്. കുറച്ചുകൂടെ ശ്രദ്ധിക്കണം, കുറച്ചുകൂടെ കാര്യക്ഷമമായി പ്രവർത്തിക്കണം എന്ന് പറയുന്നത് പാർട്ടിയെ നന്നാക്കുന്നതിന് വേണ്ടിയാണ്. അതിൽ എന്ത് തെറ്റാണുള്ളതെന്നും വി ഡി സതീശൻ ചോദിച്ചു. അതേസമയം രമേശ് ചെന്നിത്തലക്ക് ഉചിതമായ സ്ഥാനം ലഭിക്കാത്തതിലുള്ള അതൃപ്‌തിയും നിലവിലെ എംപിമാർ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിലും മത്സരിക്കണമെന്ന കെപിസിസിയുടെ പ്രസ്‌താവനയിലും മുരളീധരൻ അതൃപ്‌തനാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള മുരളീധരൻ്റെ നീക്കത്തെ തടയിടാണ് കെപിസിസി നീക്കം. എന്നാൽ ചെന്നിത്തലയെ കൂട്ടുപിടിച്ച് നേതൃത്വത്തോട്‌ പോരാടാനുള്ള നീക്കം മുരളീധരൻ ആരംഭിച്ചു കഴിഞ്ഞു. അതിൻ്റെ ഭാഗമാണ് ഈ വാദ പ്രതിവാദങ്ങൾ.

ABOUT THE AUTHOR

...view details