നരേന്ദ്രമോദിക്കൊപ്പം സെല്‍ഫിയെടുത്തും ഓട്ടോഗ്രാഫ് വാങ്ങിയും യുഎസ് കോൺഗ്രസ് (പാർലമെന്‍റ്) പ്രതിനിധികൾ
വാഷിങ്ടൺ ഡിസി: അമേരിക്കൻ കോൺഗ്രസിന്‍റെ (പാർലമെന്‍റ്) സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യാനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ചത് അത്യുഗ്രൻ സ്വീകരണം. മോദി.. മോദി.. മോദി വിളികളോടെയാണ് അമേരിക്കൻ കോൺഗ്രസ് പ്രതിനിധികൾ മോദിയെ സ്വീകരിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രിക്കൊപ്പം സെല്‍ഫിയെടുക്കാനും മോദിയുടെ ഓട്ടോഗ്രാഫ് വാങ്ങാനും അമേരിക്കൻ കോൺഗ്രസ് പ്രതിനിധികൾ ഒപ്പം കൂടുന്നതിനും ലോകം സാക്ഷിയായി.
അമേരിക്കണൻ കോൺഗ്രസ് സ്‌പീക്കർ കെവിൻ മക്കാർത്തിയക്കം നിരവധി പ്രതിനിധികളാണ് മോദിയില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങിയത്. പ്രതിനിധികളുടെ അടുത്തെത്തി ഓരോരുത്തരെയും വ്യക്തിപരമായി അഭിസംബോധന ചെയ്‌ത നരേന്ദ്രമോദി എല്ലാവർക്കും ഷേക് ഹാൻഡ് നല്‍കാനും മറന്നില്ല. ആവശ്യപ്പെട്ടർക്കൊപ്പം എല്ലാം സെല്‍ഫിയെടുത്ത മോദി യുഎസ് കോൺഗ്രസിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്‌ത അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായും മാറി.
രാജീവ് ഗാന്ധി, പിവി നരസിംഹറാവു, എബി വാജ്‌പേയി, മൻമോഹൻ സിങ് എന്നിവരാണ് ഇതിനു മുൻപ് യുഎസ് കോൺഗ്രസിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്‌തത്. രണ്ടാം തവണ യുഎസ് കോൺഗ്രസില്‍ പ്രസംഗിക്കാൻ അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയും മൂന്നാമത്തെ മാത്രം രാഷ്ട്രത്തലവനുമായും മോദി മാറി. ഇതിനു മുൻപ് 2016ലാണ് മോദി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്‌ത് സംസാരിച്ചത്. ജനാധിപത്യത്തിന്‍റെ സൗന്ദര്യത്തെ കുറിച്ചും ഭീകരവാദത്തെ നേരിടേണ്ടതിനെ കുറിച്ചും മോദി യുഎസ് സ്റ്റേറ്റ് കോൺഗ്രസില്‍ സംസാരിച്ചു. കയ്യടികളോടെയാണ് മോദിയുടെ വാക്കുകൾ യുഎസ് കോൺഗ്രസ് പ്രതിനിധികൾ സ്വീകരിച്ചത്.