Uppala Infant Death : ഉപ്പളയിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട നിലയിൽ ; കണ്ടെത്തിയത് വയലിലെ ചെളിയിൽ - CCTV Visuals
Published : Sep 12, 2023, 9:32 PM IST
കാസർകോട്:ഉപ്പളയിൽ (Uppala) രണ്ട് മാസം പ്രായമുള്ള കുഞ്ഞ് (Infant) കൊല്ലപ്പെട്ട നിലയിൽ. ഉപ്പള പച്ചിലംപാറയിലാണ് രണ്ട് മാസം പ്രായമായ പെൺകുഞ്ഞിനെ വയലിലെ ചെളിയിൽ കണ്ടെത്തിയത്. സുമംഗലി-സത്യനാരായണ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ചൊവ്വാഴ്‌ച (12.09.2023) ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത് (Uppala Infant Death). അമ്മയേയും കുഞ്ഞിനേയും ഒന്നരമണിക്കൂറായി കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിക്കുന്നതിനിടെ യുവതിയെ കണ്ടെത്തുകയായിരുന്നു. യുവതി കുഞ്ഞുമായി നടന്നുപോകുന്ന സിസിടിവി ദൃശ്യവും (CCTV Visuals) പുറത്തുവന്നിട്ടുണ്ട്. തുടർന്ന് മാതാവിനെ പൊലീസ് ചോദ്യം ചെയ്‌തു. അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. അന്വേഷണം നടത്തിവരികയാണെന്നും പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. നാട്ടുകാരുടെ തിരച്ചിലിലാണ് കുഞ്ഞിനെ വീടിന് സമീപത്തെ വയലിൽ കണ്ടെത്തിയത്. ഉടൻ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മഞ്ചേശ്വരം സിഐ ടിപി രജീഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.